ന്യൂഡല്‍ഹി: നടി മീന രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ പ്രവേശിച്ചേക്കുമെന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നത്.

ഉപരാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആത്മവിശ്വാസത്തോടെ ഭാവിയെ നയിക്കാന്‍ താങ്കളില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ സഹായിക്കും എന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് മീന കുറിച്ചത്. ഇതോടെയാണ് മീന രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.

ബിജെപി പ്രവേശനം സാധ്യമമായാല്‍ മീനയ്ക്ക് ഉയര്‍ന്ന ചുമതല നല്‍കിയേക്കുമെന്നും അനൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

