കഴിഞ്ഞ ദിവസം ആയിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു തനിക്ക് വന്നൊരു അശ്ലീല ഫോൺ കോളിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. പ്രൊജക്ടിന്റെ കാര്യം പറയാൻ വിളിച്ചയാൾ വളരെ അശ്ലീമായി സംസാരിക്കുന്നതിന്റെ വീഡിയോയും അയാളുടെ ഫോൺ നമ്പറും അടക്കം പുറത്തുവിട്ടിരുന്നു. ഇത് വാർത്തകളിൽ ഇടംനേടുകയും ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകൾക്ക് താഴെ വന്ന വിമർശന കമന്റുകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആര്യ ഇപ്പോൾ.
ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന വാർത്തയും അവയ്ക്ക് താഴെ വന്ന കമന്റുകളുമാണ് ആര്യ ബാബു പങ്കുവച്ചിരിക്കുന്നത്. സ്ത്രീകൾ അടക്കമുള്ളവരാണ് ആര്യയ്ക്ക് എതിരെ മോശം കമന്റുകളുമായി എത്തിയത്. ചിലർ അശ്ലീലം പറഞ്ഞയാളെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. ‘കമന്റ് സെക്ഷനിലെ നന്മ മരങ്ങളോട്. നിങ്ങളുടെ കുടുംബത്തോട് സഹതാപം തോന്നുകയാണ്. നിങ്ങളെ വളർത്തിയതിന്’, എന്നാണ് ആര്യ കുറിക്കുന്നത്. ഒപ്പം വാർത്തകൾക്ക് നല്ല ചിത്രങ്ങൾ നൽകാമായിരുന്നുവെന്നും ആര്യ പറയുന്നുണ്ട്.