India

ജമ്മുകശ്മീരില്‍ സൈനികര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു: നാല് മരണം, 28 പേര്‍ക്ക് പരിക്ക്‌

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ബഡ്ഗാമിലെ വാട്ടർഹെയ്ൽ മേഖലയിലാണ് അപകടമുണ്ടായത്.

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 35 ബിഎസ്എഫ് ജവാന്മാരാണ് വാഹനത്തിലുണ്ടായിരുന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്.

ഇവരെ അടിയന്തര വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വാഹനം പൂർണമായി തകർന്ന നിലയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top