തിരുവനന്തപുരം: അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വര്‍ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപമാണ് സംഭവം നടന്നത്. പാലിച്ചിറ സ്വദേശിനി ബൈജു ഭവനില്‍ ശാന്ത(65)യാണ് മരിച്ചത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. ജോലി തീര്‍ത്ത ശേഷം സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിശ്രമിക്കുകയായിരുന്നു ശാന്ത. ഇതിനിടെ തെറ്റായ ദിശയിലൂടെ അമിതവേഗത്തിലെത്തിയ കാര്‍ ശാന്തയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഉടന്‍ തന്നെ ശാന്തയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

