കാസര്‍ഗോഡ് മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് മരണം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.

ഒരു കുടുംബത്തില്‍ പെട്ട നാല് പേരാണ് കാറിലുണ്ടായിരുന്നത് എന്നാണ് വിവരം. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി വരുൺ, മംഗലാപുരം സ്വദേശി കിഷുൻ എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുവായ രത്തനാണ് പരിക്കേറ്റത്
കാസര്‍ഗോഡ് നിന്നും മംഗലാപുരത്തേക്ക് പോയ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കിഷനെ മംഗലാപുരത്ത് യാത്രയാക്കുന്നതിനായി പോയതാണ് കുടുംബം. രാത്രി പത്തരയോടെ ഉപ്പള ചെക്പോസ്റ്റിനടുത്ത് പാലത്തിൻ്റെ കൈവരിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.

