തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് പിന്നിലിടിച്ച് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം ആലംകോടാണ് സംഭവം.

ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ബസി ഇടിച്ചത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.


