ഇടുക്കി ബോഡിമെട്ടിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് അപകടം സംഭവിച്ചു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പോണ്ടിച്ചേരിയിൽ നിന്നും മൂന്നാറിലേക്ക് പോയ സംഘത്തിൻ്റെ വാഹനമാണ് മറിഞ്ഞത്. ബോഡിമെട്ടിനും തോണ്ടിമലയ്ക്കും ഇടയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. 17 പേർ വാഹനത്തിൽ ഉണ്ടായിരുന്നു. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി .

അതേസമയം പത്തനംതിട്ട കൊന്നമൂട് വെള്ളിയമ്പിൽപടിയിൽ വാഹന അപകടം സംഭവിച്ചു. ബൈക്കിൽ കാറടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. പുത്തൻപീടിക സ്വദേശി ജോബിനാണ് മരിച്ചത്.
ജോബിന്റെ കൂടെ ഉണ്ടായിരുന്ന ആളെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ ആയിരുന്നു അപകടം. മരിച്ച ജോബിൻ ബസ് ഡ്രൈവറാണ്. അപകടത്തിൽ കാറിടിച്ച് സ്ഥലത്തെ വൈദ്യുതി പോസ്റ്റ് തകർന്നു

