കോഴിക്കോട്: ദേശീയ പാതയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. ചോമ്പാൽ സ്വദേശി ടി.ടി.നാണു(61) ആണ് മരിച്ചത്.

മുക്കാളി കെ എസ് ഇ ബി ഓഫിസിന് സമീപത്ത് രാവിലെ 11 മണിയോടെയാണ് അപകടം. കനത്ത മഴയിൽ ദേശീയ പാതയിൽ ബൈക്ക് മറിഞ്ഞ് വിഴുകയായിരുന്നു. കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ആക്റ്റീവ ഇരുചക്ര വാഹനം മറിഞ്ഞ് വിഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മാഹി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടി.ടി.നാണു ചോമ്പാൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ .സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ

