തൃശ്ശൂര്‍ എളനാട്ടില്‍ സ്വകാര്യ ബസില്‍ നിന്ന് വീണ് പരിക്കേറ്റ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ യുവാവിന് ദാരുണാന്ത്യം.

എളനാട് തേക്കിന്‍കാട് വീട്ടില്‍ അനൂജ്(27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം.

സ്‌കൂളിലേക്ക് പോകുന്നതിനായി ബസില്‍ കയറിയ യുവാവ് പുറത്തേക്ക് വീഴുകയായിരുന്നു. പഴയന്നൂര്‍ – എളനാട് – തൃശൂര്‍ റൂട്ടില്‍ ഓടുന്ന ഉണ്ണികൃഷ്ണ ബസ്സില്‍ നിന്നും വീണാണ് അനൂജിന് തലക്ക് ഗുരുതര പരുക്കേറ്റത്.

