ഇടുക്കി: ഇടുക്കി ചെറുതോണിയിൽ ചുമട്ടുതൊഴിലാളിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വ്യാപാരി അറസ്റ്റിൽ.

ചെറുതോണിയിൽ മീൻ വ്യാപാരം നടത്തുന്ന സുഭാഷ് ആണ് ചുമട്ടുതൊഴിലാളി ടി കെ കൃഷ്ണനെ അപായപ്പെടുത്താൻ ശ്രമിച്ചത്.

ചുമടിറക്കുന്നതിലെ കൂലിയെ ചൊല്ലി ഉണ്ടായ തർക്കം ആണ് പ്രകോപന കാരണം. കൃഷ്ണൻ ഓടിച്ച സ്കൂട്ടർ വാനിൽ പിന്നാലെ എത്തിയ സുഭാഷും, സഹോദരൻ സുരേഷും ചേർന്ന് ഇടിച്ചിട്ടു. സുഭാഷിനെ റിമാൻഡ് ചെയ്തു. സഹോദരൻ സുരേഷ് ഒളിവിൽ ആണെന്നും പൊലീസ് അറിയിച്ചു.

