കോഴിക്കോട്: നിയന്ത്രണം വിട്ട ടിപ്പർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി. പിന്നാലെ വന്ന ഗുഡ്സ് ഓട്ടോ ടിപ്പറിന് പിന്നിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. രാജസ്ഥാന്‍ സ്വദേശി കിരണ്‍ ഇയാളുടെ സഹായി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ള്യേരിയിൽ ബാലുശ്ശേരി റെയ്ഞ്ച് എക്‌സൈസ് ഓഫീസിന് സമീപമായിരുന്നു അപകടം.
നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഉള്ള്യേരി 19-ാം മൈലിലുള്ള താനിയുള്ളതില്‍ കരുണാകരന്റെ ഉടമസ്ഥതയിലുള്ള രാമനഗരം ടീ ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

