മുംബൈ: നെരാളിൽ മലയാളി ദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു. ചെങ്ങന്നൂർ സ്വദേശി വിനോദ് പിള്ളയും (65), ഭാര്യ സുഷമയുമാണ് മരിച്ചത്. എട്ടു വർഷമായി നെരാളിൽ താമസിച്ചുവരികയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് താനെ- റായ്ഗഡ് ജില്ലകളുടെ അതിർത്തി പ്രദേശമായ നെരാളിൽ അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ എതിരെവന്ന കാറുമായി ഇടിക്കുകയായിരുന്നു. മകൻ: അനിരുധ്.


