Kerala

രാഹുലും ഷാഫിയും രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തി സിനിമയില്‍ അഭിനയിക്കുന്നതാണ് നല്ലത്: എ പി അബ്ദുളളക്കുട്ടി

മലപ്പുറം: നിലമ്പൂരില്‍ ഷാഫി പറമ്പില്‍ എംപിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ചതിനുപിന്നാലെ ഉണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുളളക്കുട്ടി.

രാഹുലും ഷാഫിയും നാടകം കളിക്കുകയാണെന്നും ഇരുവരും കോമഡി സീനില്‍ അഭിനയിക്കുന്നതാണ് നല്ലതെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. ഈ പ്രവര്‍ത്തനം പരിഹാസ്യമാണെന്നും അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതാണ് നല്ലതെന്നും അബ്ദുളളക്കുട്ടി പരിഹസിച്ചു.

പരിശോധന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരമാണെന്ന് ചൂണ്ടിക്കാട്ടിയ അബ്ദുളളക്കുട്ടി, തന്റെ വാഹനവും പരിശോധിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top