India

‘ദേശീയ പതാക നിലത്തിട്ട് ചവിട്ടി’; എഎപി സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ 10 പേർക്കെതിരെ കേസ്

തിരുവനന്തപുരം: ദേശീയപതാക റോഡിലിട്ട് ചവിട്ടി അപമാനിച്ചതിന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ വിനോദ് മാത്യു വിൽസൺ അടക്കമുള്ളവർക്കെതിരെ കേസെടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഗതാഗത തടസ്സം സൃഷ്ടിക്കൽ, അനധികൃതമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾക്കും കേസെടുത്തു. എഎപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള 10 പ്രവർത്തകർക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കിഴക്കേക്കോട്ടയിൽ നിന്ന് അരിസ്റ്റോ ജങ്ഷനിലേക്ക് പ്രതിഷേധിച്ചെത്തിയ പ്രവർത്തകർ ദേശീയ പതാകയെ റോഡിലിട്ട് ചവിട്ടി അപമാനിച്ചതായി എഫ്ഐആറിൽ പറയുന്നു. തമ്പാനൂർ പൊലീസാണ് കേസെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top