Kerala

സൈന്‍ സംഘടനയും തട്ടിപ്പിന്റെ ഇര, ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല; വിശദീകരണവുമായി എ എന്‍ രാധാകൃഷ്ണന്‍

കൊച്ചി: അനന്തു കൃഷ്ണന്‍ പ്രതിയായ സിഎസ്ആര്‍ തട്ടിപ്പ് കേസില്‍ വിശദീകരണവുമായി ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. സൈന്‍ സംഘടനയും തട്ടിപ്പിന്റെ ഇരയാണെന്നും ജനസേവനത്തിന് വേണ്ടിയാണ് പദ്ധതിയുടെ ഭാഗമായതെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സൈന്‍ സംഘടന 12 വര്‍ഷമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നു. സേവന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പല ആളുകളെയും കണ്ടുമുട്ടിയിട്ടുണ്ട്. താന്‍ ഏറെ ബഹുമാനിക്കുന്ന സായി ഗ്രാം ചെയര്‍മാന്‍ ആനന്ദകുമാര്‍ ആണ് പദ്ധതിയുടെ ആശയം പറഞ്ഞത്. നേരത്തേ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ ആനന്തകുമാറും അനന്തു കൃഷ്ണനും പഠനോപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.

വി ശിവന്‍കുട്ടി ആണ് ആ പരിപാടി ഉദ്ഘാടനം ചെയ്തത്. എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ സൈന്‍ സംഘടന അംഗമല്ലെന്നും എ എന്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top