കോട്ടയം: തങ്കച്ചാ ഒരു നല്ല ഫോട്ടോ നോക്കി വീക്ഷണത്തിൻ്റെ ഇ മെയിലിൽ ഒന്നയച്ചേക്കണം കേട്ടോ ,തുടർന്ന് ഇ മെയിൽ തന്നിട്ട് പറഞ്ഞു മറക്കല്ല് കേട്ടോ വാർത്ത ഞാൻ കൊടുത്തോളാം .കോൺഗ്രസ് പാർട്ടിയുടെ കോട്ടയം ജില്ലയിലെ സമുന്നത നേതാവാണെങ്കിലും വീക്ഷണത്തെ എപ്പോഴും കരുതിയിരുന്ന ഒരു കോൺഗ്രസുകാരനായിരുന്നു എ.കെ ചന്ദ്രമോഹൻ എന്ന കെ.സി നായർ .

സ്നേഹം കൊണ്ടും വശ്യമായ പ്രവർത്തനം കൊണ്ടും എതിരാളികളെ പോലും കീഴടക്കുന്ന സ്വഭാവ മഹിമ അദ്ദേഹത്തിന് മാത്രമുള്ളതായിരുന്നു. സന്തോഷ് ചൊള്ളാനിയുടെ നേതൃത്വത്തിൽ പാലാ ഹോട്ടൽ ഗ്രാൻ്റ് കോർട്ടി യാഡിൽ വച്ച് ഫൊക്കാനയുടെ മീറ്റിംങ്ങിൽ പങ്കെടുക്കാനെത്തിയ ജോസ് കെ മാണിക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് എ.കെ ചന്ദ്രമോഹൻ നൽകിയത്. വൈകിയെത്തിയ ജോസ് കെ മാണി എം.പിയുടെ കൂടെ നടന്ന് പ്രതിനിധികളെ പരിചയപ്പെടുത്തി. ഒരു പുത്രനിർവിശേഷമായ സ്നേഹമായിരുന്നു അത്.
എല്ലാവരോടും ചിരിച്ചു കൊണ്ട് ഇടപെടുന്ന എ.കെ ചന്ദ്രമോഹൻ ഇന്ന് വരെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. പാർട്ടിയണികളെ ഗ്രൂപ്പുകൾക്കതീതമായി സ്നേഹിച്ചിരുന്ന എ.കെ ചന്ദ്രമോഹന് ശത്രുക്കൾ ഇല്ലായിരുന്നു. മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ കൃത്യമായി എത്തി ചേർന്ന് ക്രിയാത്മക നിർദ്ദേശം നൽകുമായിരുന്ന എ.കെ ചന്ദ്രമോഹൻ, താലൂക്ക് സഭയിൽ കൃത്യമായി പങ്കെടുത്ത് നിർദ്ദേശങ്ങൾ നൽകുന്ന ആർ.ജെ.ഡിയിലെ പീറ്റർ പന്തലാനിയെ മീനച്ചിൽ താലൂക്ക് സഭയിൽ ആദരിക്കണം എന്ന നിർദേശം കൊണ്ടു വന്നിരുന്നു. എതിർ പാർട്ടിക്കാരെ ശത്രുക്കളായി കാണുന്ന സമകാലീന രാഷ്ടീയത്തിൽ തികച്ചും വേറിട്ട നടപടിയായിരുന്നു ഇത്.

കോട്ടയം മീഡിയയുടെ വളർച്ചയിൽ ഏറെ സന്തോഷിച്ചിരുന്ന എ.കെ ചന്ദ്രമോഹൻ കൃത്യമായി വാർത്തകൾ നൽകിയിരുന്നു.
എതിരാളികളെ പോലും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന എ.കെ ചന്ദ്രമോഹൻ്റെ നിര്യാണം പൊതു പ്രവർത്തന രംഗത്തിന് ആകെ കൂടിയുള്ള നഷ്ടമാണ്.
വിളക്കുമാടം ചാത്തൻകുളം പുതുപ്പള്ളിൽ കുടുംബാംഗമാണ്.
ഭാര്യ വിജയമ്മ പാലാ ചൊള്ളാനിക്കൽ കുടുംബാംഗമാണ്.
മക്കൾ : വിനു (സോഫ്റ്റ് വെയർ എഞ്ചിനീയർ ബാംഗ്ലൂർ), വിന്ദു (സുലഭകാഞ്ഞിരപ്പള്ളി)
മരുമക്കൾ; സ്വപ്‌ന, അജു (പഞ്ചായത്ത് വകുപ്പ്)
സംസ്ക്‌കാരം ശനിയാഴ്‌ച വീട്ടുവളപ്പിൽ ഭൗതികദ്ദേഹം നാളെ വെള്ളിയാഴ്ച 4- ന് ചാത്തൻകുളത്തെ വീട്ടിൽകൊണ്ടുവരും
തങ്കച്ചൻ പാലാ
കോട്ടയം മീഡിയ