
പാലാ-സാമ്പത്തിക തട്ടിപ്പ് കേസിൽ വഞ്ചനാകുറ്റത്തിന് 5 കോടി 30 ലക്ഷം രൂപ പിഴയും നാലു വർഷം തടവു ശിക്ഷയും വിധിച്ച് കോടതി ജാമ്യം ഇല്ലാ വാറണ്ട് പുറപ്പെടുവിക്കുകയും വാറന്റ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിക്കുകയും ചെയ്തിട്ട് എംഎൽഎ യെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാതെ പോലീസ് ഒളിച്ചുകളി നടത്തുകയാണെന്നും അത് നിയവാഴ്ചയെ ഇല്ലാതാക്കുമെന്നും ഇത് കോടതി ഉത്തരവുകളെ അവഹേളിക്കലാണെന്നും പാലാ സിപിഎം ഓഫീസിൽ ചേർന്ന എൽഡിഎഫ് യോഗം വിലയിരുത്തി.

ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവുകൾ മനപ്പൂർവ്വം പോലീസ് നടപ്പാക്കാതെ എംഎൽഎ യെ അറസ്റ്റ് ചെയ്യാത്ത പക്ഷം എൽഡിഎഫി ന്റെ ജില്ലാ- സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന് രൂപം നൽകാനും യോഗം തീരുമാനിച്ചു.
പ്രമുഖ പ്രവാസി വ്യവസായി ദിനേശ് മേനോൻ 2015,2016,2019 വർഷങ്ങളിൽ നൽകിയ സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് എംഎൽഎ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.മുംബൈ ബോറിവില്ലി കോടതിയുടെതാണ് വിധി.കണ്ണൂർ എയർപോർട്ടിൽ ഓഹരി പങ്കാളിത്തം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.4 കേസുകളിലുംകൂടെ 4 വർഷം തടവും,അഞ്ചു കോടി 30 ലക്ഷം രൂപയും 9 ശതമാനം പലിശയും പരാതിക്കാരന് നഷ്ടപരിഹാരം നൽകാനുമാണ് കോടതി ഉത്തരവായത്.തുക അടക്കത്തപക്ഷം ശിക്ഷാ കാലാവധി 3 മാസം വീതം കൂടുന്നതാണ്. വിധി ദിവസം കോടതിയിൽ ഹാജരാകേണ്ടിയിരുന്ന പ്രതിയായ കാപ്പൻ ഹാജരാകാതിരുന്നതിനാൽ നിലവിലെ ജാമ്യം റദ്ദ് ചെയ്തു ജാമ്യമില്ല വാറൻ്റ് പുറപ്പെടുവിച്ച് കാപ്പനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവായി.
എൽഡിഎഫ് കൺവീനർ ബാബു കെ ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലാലിച്ചൻ ജോർജ്,ടോബിൻ കെ അലക്സ്, സജേഷ് ശശി, ജോസുകുട്ടി പൂവേലി,,അഡ്വ. തോമസ് വി റ്റി, ജോയി കുഴിപ്പാല.ജിൻസ് ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു