പാലാ :ഇന്ന് ചേർന്ന മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ പൂഞ്ഞാർ എം എൽ എ തന്റെ ചടുല നീക്കങ്ങൾ കൊണ്ട് ശ്രദ്ധേയനായി .പിഴക് പാലത്തിന്റെ അലൈൻമെന്റ് മാറ്റി തുടർ അപകടങ്ങളിൽ നിന്നും നാടിനെ രക്ഷിക്കണം എന്നുള്ള ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായാണ് സെബാസ്ററ്യൻ എം ജെ ; എം എൽ എ പെട്ടെന്ന് കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയറെ വിളിച്ച് നിർദ്ദേശം നൽകിയത് .

പാലത്തിന്റെയും ;കലുങ്കിന്റെയും ;പാതയുടെയും സ്ഥാനം മാറ്റിയാൽ മാത്രമേ വർധിച്ചു വരുന്ന അപകടങ്ങളിൽ നിന്നും നാടിനെ രക്ഷിക്കാനാകൂ എന്നും എം എൽ എ അഭിപ്രായപ്പെട്ടു .ഞാൻ കാർ നിർത്തി പരിശോധിച്ചതാണ് .എഞ്ചിനീയറോട് വിശദമായി സംസാരിച്ചത് സ്പീക്കറിലൂടെ ജനത്തെയും കേൾപ്പിച്ച എം എൽ എ 30 ദിവസതിനികം പുതിയ പാത നിർദ്ദേശം നാകണമെന്നും സംസ്ഥാന സർക്കാരിനെ കൊണ്ട് ഞാൻ അത് അംഗീകരിപ്പിക്കാമെന്നും പറഞ്ഞു .6 മാസമാണ് എഞ്ചിനീയർ പറഞ്ഞത് .ആറ് മാസമാവുമ്പോൾ നാലഞ്ചു പേരും കൂടി മരിക്കുമെന്നും എം എൽ എ പറഞ്ഞു .

നിങ്ങളൾക്ക് അറിയാമോ ഞാൻ ദിവസം 5 മണിക്കൂർ പോലും ഉറങ്ങുന്നില്ല .എന്റെ വ്യക്തിപരമായ ഒരു കാര്യവും നടക്കുന്നില്ല .എനിക്ക് അറിയാൻ മേലാഞ്ഞിട്ടല്ല രാത്രി ഒന്പതാവുമ്പോൾ വീടും പൂട്ടി കിടന്നുറങ്ങാൻ . ജനപ്രതിനിധി ആണെന്ന് പറഞ്ഞിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് കാര്യമില്ല .;ഉദ്യോഗസ്ഥന്മാർ പലരും അഭ്യാസം കാണിക്കുകയാണെന്നും എം എൽ എ കുറ്റപ്പെടുത്തി .വഴി സൈഡിൽ നിൽക്കുന്ന മരം വെട്ടി കളയുന്നതിനുള്ള നിയമം ഭേദഗതി ചെയ്യണം .വാക മരത്തിന് തേക്കിന്റെ വിലയിട്ടാണ് ഉദ്യോഗസ്ഥർ ടെണ്ടർ തരുന്നത്.പിന്നെ അത് ആരാ ലേലത്തിൽ പിടിക്കുന്നത് .
നെല്ലിയാനി പേണ്ടാനംവയൽ ബൈപ്പാസ് റോഡ് നന്നാക്കി വളവുകൾ നികത്തി ദിശ ബോർഡുകൾ സ്ഥാപിക്കണമെന്നു പെണ്ണമ്മ ടീച്ചർ ആവശ്യപ്പെട്ടു .പൈക വിളക്കുമാടം ജങ്ഷൻ വീതി കൂട്ടണമെന്നും ആവശ്യം ഉയർന്നു .ജോസുകുട്ടി പൂവേലി ;കെ കെ ശാന്താറാം ;ജോർജ് പുളിങ്കാട് ;ജിമ്മി ജോസഫ് ;പീറ്റർ പന്തലാനി അഡ്വ നാസർ (ഈരാറ്റുപേട്ട ചെയർമാൻ) എന്നിവർ സന്നിഹിതരായിരുന്നു.