തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായിരുന്ന സീനിയർ അഭിഭാഷകൻ പി.വി. ദിനേശിനെ മാറ്റാൻ സർക്കാർ തീരുമാനം. പകരം മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെയോ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ സിദ്ധാർഥ് ലൂത്രയെയോ കേസിൽ ഹാജരാക്കാനാണ് ആലോചന. പി.വി. ദിനേശ് സിപിഎം സഹയാത്രികനാണെന്നത് ഉൾപ്പെടെ ചൂണ്ടിക്കാട്ടി ടി.പി. കേസിലെ സർക്കാർ അഭിഭാഷകരുടെ നിലപാടിനെതിരെ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു.

പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിലെ പ്രതികളുടെ അഭിഭാഷകരും സർക്കാർ അഭിഭാഷകരും തമ്മിൽ ഒത്തുകളിക്കുന്നുവെന്ന് കെ.കെ. രമ ആരോപിച്ചിരുന്നു. യുഡി
