Kerala

ഇ ഡി യെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം :ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിച്ചു

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിച്ചു.

സി.പി.എം. പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.പി. ബിനു, നിതിൻ രാജ് എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് തിരുവനന്തപുരം സിറ്റി പോലീസ് അപേക്ഷ നൽകിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിലാണ് പോലീസ് അപേക്ഷ സമർപ്പിച്ചത്.

കഴിഞ്ഞ ദിവസം ജാമ്യവ്യവസ്ഥയുടെ ഭാഗമായി മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോഴാണ് പ്രതികൾ അവിടെ ഓണം ആഘോഷിച്ചത്. ഈ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഇത് വലിയ വിവാദത്തിന് വഴിതുറക്കുകയും ചെയ്തിരുന്നു.

കേസിൽ ആകെയുള്ള 25 പ്രതികളും സ്റ്റേഷനിൽ എത്തിയിരുന്നെങ്കിലും, പ്രചരിച്ച വീഡിയോയിൽ കൂടുതൽ പ്രാധാന്യത്തോടെ ഉണ്ടായിരുന്നത് ഐ.പി. ബിനുവും നിതിൻ രാജുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top