Kerala

ഓണാഘോഷത്തിനിടെ ജോലിയിൽ ഹാജരാകാതിരുന്ന മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

അരുവിക്കര :ഓണാഘോഷത്തിനിടെ ജോലിയിൽ ഹാജരാകാതിരുന്ന മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. അരുവിക്കര സ്റ്റേഷനിലെ പൊലീസുകാരായ അച്ചുശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവരെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്.

ഓണാഘോഷത്തിനിടെ പൊലീസുകാർ മദ്യപിച്ചുവെന്ന വിവരം ലഭിച്ച റൂറൽ എസ്പി പ്രശാന്തൻ സ്റ്റേഷനിൽ മിന്നൽ പരിശോധനക്കായി എത്തി. അപ്പോഴാണ് മൂന്ന് പൊലീസുകാർ ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയതായി കണ്ടെത്തിയത്.

വൈദ്യപരിശോധനക്ക് മുമ്പ് പൊലീസുകാർ സ്ഥലം വിടുകയും ചെയ്തുവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി റിപ്പോർട്ട് നൽകിയതോടെയാണ് റൂറൽ എസ്പി പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top