പാലാ :സഹനം ഒരു പ്രാര്ഥനയാക്കി മാറ്റി ദൈവത്തോട് കൂടെയായിരുന്നു അൽഫോൻസാമ്മയുടെ കബറിടത്തിലൂടെ ദൈവം നമ്മോടു സംസാരിക്കുന്നു അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ ഒൻപതാം ദിവസമായ ഇന്ന് ആഘോഷമായ ദിവ്യ ബാലീ അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു മാർ ജേക്കബ്ബ് മുരിക്കൻ പിതാവ് .

എ ഐ യുടെ ഈ കാലത്ത് ദൈവത്തിൽ നിന്നും അകന്നു പോകാതെ അൽഫോൻസാമ്മ സഹനം സഹിച്ചും ദൈവത്തോട് അടുത്ത പോലെ നമ്മളും സഹനത്തിലൂടെ ദൈവത്തെ അറിയുവാൻ ശ്രമിക്കണമെന്ന് പിതാവ് ഓർമ്മിപ്പിച്ചു .രോഗങ്ങൾക്ക് കരുതലാവാനും കാവലാകാനും അൽഫോൻസാമ്മയ്‍ക്കു കഴിഞ്ഞു .തന്നെ തന്നെ ഒരു ബാലിവസ്തുവാക്കുവാനും അല്ഫോന്സാമ്മയ്ക്കു കഴിഞ്ഞു .

മനുഷ്യൻ എന്നതിലാണ് മനുഷ്യന്റെ മൂല്യം സ്ഥിതി ചെയ്യുന്നത് .കാരണം ദൈവം തന്റെ സാദൃശ്യത്തിലാണ് മനുഷ്യനെ നിർമ്മിച്ചത് .അതുകൊണ്ടു തന്നെ അൽഫോൻസാമ്മ നിരന്തര പ്രാർത്ഥനയിലൂടെ ദൈവത്തോട് സംവദിച്ച് ദൈവ കൃപയാക്കി മാറ്റി എന്നും പിതാവ് ഓർമ്മിപ്പിച്ചു .ഫാദര് അബ്രഹാം റിമറ്റത്തിൽ ;ഫാദർ തോമസ് തോട്ടുങ്കൽ എന്നിവർ സഹ കാർമ്മികൻമാരായിരുന്നു