തിരുവനന്തപുരം: വി ഡി സതീശന് സര്‍ക്കാരിന്റെ കന്നി ബജറ്റിനെതിനെ വിമര്‍ശനവുമായി മുന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സൗജന്യ ചികിത്സയെ അട്ടിമറിക്കുന്നതാണ് ബജറ്റ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള വിമര്‍ശനം.

സൗജന്യ ചികിത്സക്കായുള്ള ഫണ്ട് വകയിരുത്തല്‍ ഇടതു സര്‍ക്കാറിന്റെ ബജറ്റിനേക്കാള്‍ 200 കോടി രൂപ കുറവാണ്. ഇത് ആശങ്ക സൃഷ്ടിക്കുന്നു. 25 ലക്ഷം രൂപ സൗജന്യ ചികിത്സ പദ്ധതിക്കായി യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത് 10 കോടി രൂപ മാത്രമാണെന്നും വീണ ജോര്‍ജ് വിമര്‍ശിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സ നല്കി. ഫെബ്രുവരിയിലെ ബജറ്റില്‍ 900 കോടി രൂപ സൗജന്യ ചികിത്സക്കായി വകയിരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 700 കോടി രൂപ മാത്രമണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു.

അതേസമയം സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ടാകരുതെന്നും ബന്ധപ്പെട്ട പദ്ധതികള്‍ തുടരുമെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും മുന്‍ ആരോഗ്യ മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് വിഹിതം എല്‍ഡിഎഫ് സര്‍ക്കാരിനേക്കാള്‍ കുറവാണെന്ന വിമര്‍ശനവും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്.