Kerala

ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോണ്‍. പറയാൻ പാടില്ലായിരുന്നുവെന്നും, പരാമര്‍ശം ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രി

ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോണ്‍. പറയാൻ പാടില്ലായിരുന്നുവെന്നും, പരാമര്‍ശം ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രിപ്രിയദർശിനി ബസില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് എതിരായ വിവാദ പരാമർശത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ ഗതാഗത മന്ത്രി സി.പി ജോണ്‍.പറയാൻ പാടില്ലായിരുന്നുവെന്നും, പരാമർശം ശ്രദ്ധിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളോട് വിവേചനമില്ല, വിമർശനങ്ങളെ സ്വീകരിക്കുന്നു.പ്രിയദർശിനി ഞങ്ങളുടെ സുപ്രധാന പദ്ധതിയാണെന്നും സിപി ജോണ്‍ പറഞ്ഞു.

ചുരം കയറുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പ്രിയദർശിനി ബസുകള്‍ അനുവദിക്കുമെന്നും ബസ് മറിഞ്ഞ നെല്ലിയാമ്പതി റൂട്ടില്‍ ഒരു പ്രിയദർശിനി ബസ് കൂടി അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.പദ്ധതി നിർത്താനുള്ള പരിപാടിയാണോ എന്ന് ചില സി.പി.എം. നേതാക്കൾ സംശയം ഉന്നയിച്ചിട്ടുണ്ട്. ഒരു സംശയവും വേണ്ട, പ്രിയദർശിനി പൂർവ്വാധികം ഭംഗിയോടെ മുമ്പോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്’ – മന്ത്രി കൂട്ടിച്ചേർത്തു.

‘സ്ത്രീകളോട് ഒരുതരത്തിലുള്ള വിവേചനവുമില്ലാതെയാണ് സർക്കാർ പെരുമാറുന്നത്. എല്ലാവരും ഒരുപോലെയാണ്. കൃത്യമായി ഏതൊരു സ്ത്രീക്കും പ്രിയദർശിനിയിൽ യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. അത് ആരുടെയും ഔദാര്യമല്ല; എന്റെയോ സർക്കാരിന്റെയോ ഔദാര്യമല്ല.’ അത്തരത്തിലുള്ള യാതൊരു ധാരണയും ഐക്യജനാധിപത്യ മുന്നണിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top