തിരുവനന്തപുരം: കേരളത്തിലെത്തിയ സര്‍സംഘചാലക് മോഹന്‍ഭാഗവതിന്റെ പരിപാടിയില്‍ മൂന്ന് സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

ഉന്നത വിദ്യാഭ്യാസമേഖലയിലെ വര്‍ഗീയ വല്‍ക്കരണത്തിനെതിരെ കടുത്ത നിലപാടുമായി കേരളം മുന്നോട്ടുപോകുമ്പോഴാണ് ആര്‍എസ്എസ് അധ്യക്ഷന്റെ പ്രഭാഷണ പരിപാടിയില്‍ മൂന്ന് വിസിമാര്‍ പങ്കെടുത്തത്. ഈ മൂന്ന് വൈസ് ചാന്‍സലര്‍മ്മാരും കേരളീയ സമൂഹത്തോടെ വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍വ്വകലാശാലകളുടെ മതേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും വിശ്വാസ്യത ഇടിച്ചുതാഴ്ത്താനും മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. സര്‍വ്വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസമേഖലയുടെയും മതേതര – രാഷ്ട്രീയേതര സ്വഭാവം നിലനിര്‍ത്തിയാല്‍ മാത്രമേ മികച്ച അക്കാദിമക അന്തരീക്ഷമുണ്ടാകൂ.

അതിന് വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിളനിലമായി നമ്മുടെ സര്‍വ്വകലാശാലകള്‍ മാറരുത്. ഈ മൂന്ന് വിസിമാരും തങ്ങളുടെ തെറ്റ് ഏറ്റുപറയുകയും ഇത്തരത്തിലുള്ള പരിപാടികളില്‍ നിന്നും ഭാവിയില്‍ വിട്ടു നില്‍ക്കുകയും വേണം.