Kerala

ആഭ്യന്തര വിപണിയിൽ റെക്കോർഡ് തൊട്ട് റബർ വില

കോട്ടയം : ആഭ്യന്തര വിപണിയിൽ റെക്കോർഡ് തൊട്ട് റബർ വില. ചൊവ്വാഴ്ച ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ സ്പോട്ട് വില കിലോയ്ക്ക് 269 രൂപയായി. ലാറ്റക്സ് കിലോയ്ക്ക് 242 രൂപയുമായി. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില 268 രൂപയായാണ് വർധിച്ചത്.

2011 ഏപ്രിൽ 5ന് രേഖപ്പെടുത്തിയ 243 രൂപയായിരുന്നു ദീർഘകാലം ആർഎസ്എസ് 4 റബറിന്റെ ഏറ്റവും ഉയർന്ന വില. 2024 ഓഗസ്റ്റിൽ വില 247 രൂപയായിരുന്നു. ആ റെക്കോർഡ് എല്ലാം തിരുത്തിക്കുറിച്ചാണ് ആഭ്യന്തര റബർ വില 269 രൂപയിൽ എത്തിയത്. ബാങ്കോക്ക് മാർക്കറ്റിൽ കഴിഞ്ഞ ദിവസം 300 രൂപ കടന്ന വില 7 രൂപ കുറഞ്ഞ് 292.74 രൂപയിലെത്തി.

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില ഉയർന്നതാണ് റബ്ബർ വില വർധിക്കാനിടയായ ഒരു പ്രധാന കാരണം. മാത്രമല്ല ബാങ്കോക്ക് വിപണിയിലെ വിലക്കയറ്റം, പ്രധാന റബർ ഉൽപാദക രാജ്യങ്ങളായ തായ്‌ലൻഡ്, മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലെ ഉൽപാദനക്കുറവ് തുടങ്ങിയ പ്രതിസന്ധികളെല്ലാം റബ്ബർ വില വർധിക്കാൻ ഇടയാക്കിയ കാരണങ്ങളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top