ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ വീഴുമെന്ന് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്.

മുന്‍ വിസികെ എംഎല്‍എ പനൈയൂര് ബാബുവും അദ്ദേഹത്തിന്റെ പിന്തുണക്കാരും ഡിഎംകെയിലേക്ക് ചേരുന്ന പരിപാടിയിലായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ടിവികെയെ പിന്തുണക്കാനുള്ള തന്റെ സഖ്യകക്ഷികളുടെ തീരുമാനത്തെ താന്‍ എതിര്‍ത്തില്ലെന്ന് എം കെ സ്റ്റാലിന് പറഞ്ഞു.

‘എന്നോട് സഖ്യകക്ഷികള്‍ അവരുടെ തീരുമാനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഇത് നിങ്ങളുടെ ജനാധിപത്യ അവകാശമാണെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. തമിഴ്നാട്ടില്‍ ബിജെപി ഭരണത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ള രാഷ്ട്രപതി ഭരണം ഇല്ലാതിരിക്കുക എന്ന ആത്മാര്‍മായ ഉദ്ദേശ്യമായിരുന്നു അവര്‍ക്കുണ്ടായത്’, എം കെ സ്റ്റാലിന് പറഞ്ഞു.