
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (01/08/2026) പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

അതിനാൽ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ഇന്ന് (01/08/2026) വൈകുന്നേരം 03.00 നും 03.30 നും ഇടയിലായും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 04.00 നും 04.30 നും ഇടയിലായും കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുന്നതായിരിക്കും.
സംസ്ഥാനത്ത് മഴ തീവ്രമാകുമ്പോൾ ഇപ്പോൾ ലഭിച്ച അറിയിപ്പിന് പ്രകാരം 6 പേരാണ് മരമടഞ്ഞിട്ടുള്ളത് .എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നിട്ടുമുണ്ട് .