Kerala

അവസാന ശ്വാസം വരെ കോൺഗ്രസ് ബോധ്യത്തിൽ സലിം ഉറച്ചുനിന്നു: മുഖ്യമന്ത്രി

കൊച്ചി: സലിം കുമാര്‍ മലയാളിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായുള്ള നഷ്ടം കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ടൗണ്‍ഹാളിലെത്തി നടന് അന്തിമോപചാരം അര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍. സഹോദരതുല്യനായ ആളെയാണ് നഷ്ടമായത്. താന്‍ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പുകളിലും കമ്മിറ്റി ഓഫീസുകള്‍ ഉദ്ഘാടനം ചെയ്തിരുന്നത് സലിം കുമാറായിരുന്നു. അത് തന്റെ അവകാശമാണെന്നായിരുന്നു സലിം പറഞ്ഞിരുന്നത്.

‘കക്ഷി രാഷ്ട്രീയ ബോധ്യത്തില്‍ ഒട്ടും വെള്ളം ചേര്‍ക്കാത്ത ആളായിരുന്നു. അവസാന ശ്വാസം വരെെ ഉറച്ച രാഷ്ട്രീയ ബോധ്യത്തില്‍ നിന്നയാളാണ് എന്റെ സ്‌നേഹിതനെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. ഇത്ര പെട്ടെന്നൊരു വിടപറയല്‍ ഉണ്ടാകുമെന്ന് കരുതിയില്ല’, സലിം കുമാറിന്റെ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top