മാസപ്പടി കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യെംവെച്ചാണെന്ന് സിപിഐഎം നേതാവ് എകെ ബാലൻ. വീണാ ടിയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്നും ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെയെന്നും എകെ ബാലൻ പറഞ്ഞു. പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിക്ക് മുന്നിലുണ്ടോയെന്ന് എകെ ബാലൻ ചോദിച്ചു.

മാസപടി കേസിൽ തുടക്കക്കാരൻ മാത്യു കുഴൽ നാടനായിരുന്നു. വിഷയം വിജിലൻസ് കോടതി തള്ളി, റിവിഷൻ ഹർജിഹൈക്കോടതി തള്ളി, അപ്പീൻ സുപ്രീം കോടതിയും തള്ളി.

രാഷ്ട്രീയ പ്രേരിതമാണ് ആരോപണമെന്നും കോടതി കണ്ടെത്തി. മാത്യുവിന് ശേഷം രംഗത്ത് വരുന്നത് ഷോൺ ജോർജാണ്. എസ്എഫ്ഐഒയ്ക്ക് ശേഷം ഇഡി വന്നു. ഇത് എവിടത്തേക്കാണ് പോകുന്നതെന്ന് എകെ ബാലൻ ചോദിച്ചു.