തിരുവനന്തപുരം: ഗവർണ്ണർ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന കേന്ദ്രസർക്കാരിന്റെ കൃത്യമായ നിർദ്ദേശമുണ്ടായിട്ടും സംസ്ഥാന നിയമസഭയിൽ അത് പാലിക്കപ്പെടാത്തതിനെതിരെ ബിജെപി നിയമസഭാംഗം വി. മുരളീധരൻ രംഗത്ത്.

നിയമസഭയുടെ ഈ നടപടി രാജ്ഭവനോടും ഗവർണ്ണറോടുമുള്ള പരസ്യമായ അവഹേളനമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. ഈ വർഷം 150-ാം വാർഷികം ആഘോഷിക്കുന്ന വന്ദേമാതരമെന്ന ദേശീയ ഗീതത്തെയാണ് നിയമസഭാ മന്ദിരത്തിൽ വെച്ച് അപമാനിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ വിഡി സതീശൻ സർക്കാർ ജമാഅത്തെ ഇസ്ലാമിക്കും സിപിഎമ്മിനും പൂർണ്ണമായി വഴങ്ങുകയാണെന്ന് ഇതിലൂടെ വ്യക്തമായതായും മുരളീധരൻ ആരോപിച്ചു.