
കൊല്ലപ്പള്ളി : വ്യാപാരികൾ മുൻകൈയെടുത്ത് കൊല്ലപ്പള്ളി ടൗൺ ശൂചിയാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലപ്പള്ളി യൂണിറ്റിൻ്റെയും കടനാട് ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്വത്തിലാണ് ടൗണിലെ മാലിന്യങ്ങൾ നീക്കം ചെയ്തത്.

വാർഡ് മെമ്പർ എസ്. ജ്യോതി ലക്ഷ്മി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് സാംകുമാർ കൊല്ലപ്പള്ളിൽ, രതീഷ് കിഴക്കേപ്പറമ്പിൽ , ബിജു തോപ്പിൽ, ഇഗ്നേഷ്യസ് തയ്യിൽ, മത്തച്ചൻ ഉറുമ്പുകാട്ട്, ഷാജി അരീക്കൽ, സിബി മലേപ്പറമ്പിൽ, ബിനു വള്ളോം പുരയിടം, സി.ഡി.എസ് ചെയയ പേഴ്സൺ സൈമ സതീഷ് തുടങ്ങിയവർ നേതൃത്വം നല്കി.തുടർന്ന് വ്യാപാരഭവൻ ഹാളിൽ ഡെങ്കിപ്പനി പ്രതിരോധ മരുന്നു വിതരണവും നടന്നു.