തൃശൂര്‍: തൃശൂർ ചാലക്കുടിയിൽ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ ശക്തമായ പ്രതിഷേധം. ബൈക്ക് കത്തിച്ച് സിപിഐ പ്രവർത്തകർ തെരുവിൽ പ്രതിഷേധിച്ചു.

സിപിഐ പരിയാരം ലോക്കൽ കമ്മിറ്റി നടത്തിയസമരത്തിലാണ് ബൈക്ക് കത്തിച്ചത്.

പാഷൻ പ്രോ ബൈക്ക് പൂർണമായി കത്തിച്ചുകൊണ്ടാണ്പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.