ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിലെ കേസില്‍ രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍. തീവ്രവാദ ഗ്രൂപ്പായ അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് പ്രവര്‍ത്തരായ സമീര്‍ അഹമ്മദ് അഹാംഗര്‍, തുഫൈല്‍ അഹമ്മദ് ഭട്ട് എന്നിവരാണ് പിടിയിലായത്. ഇതോടെ ചാവേറായ ഉമര്‍ ഉന്‍ നബി അടക്കം 12 പേര്‍ പ്രതിയായ കേസില്‍ 11 പേരും എന്‍ഐഎ പിടിയിലായി.

ഇരുവരും ചേര്‍ന്നാണ് മുഖ്യപ്രതിക്ക് ആയുധം എത്തിച്ചുനല്‍കിയതെന്നും സ്‌ഫോടനക്കേസില്‍ നിര്‍ണ്ണായക പങ്ക് ഉണ്ടെന്നും അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നു. ഇരുവര്‍ക്കും സ്‌ഫോടനത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ഇത് കൂടാതെ നിരവധി മറ്റു സ്‌ഫോടനങ്ങളുടെ ഗൂഢാലോചനകളുടെയും ഭാഗമായിട്ടുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.