Kerala

വരും വരാതിരിക്കില്ല… കറുത്ത മനുഷ്യൻ വെളുപ്പ് മനുഷ്യനായി എത്താതിരിക്കില്ല

പാലാ :എല്ലാ കണ്ണുകളും കറുത്ത മനുഷ്യൻ വെളുത്ത മനുഷ്യനായി വരുന്നത് കാണാൻ കാത്തിരുന്നു.പക്ഷെ ഫുഡ് ബോൾ കമന്ററി പോലെ ഒന്നും സംഭവിച്ചില്ല ബോൾ ഹൈ ബോളായി ബാറിൽ തട്ടി പോയി.ഇന്നലെ നടന്ന പാലാ നഗരസഭാ യോഗത്തിൽ സിപിഎം ൽ നിന്നും പുറത്താക്കപ്പെട്ട വിവാദ കൗൺസിലർ ബിനു പുളിക്കക്കണ്ടം വരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ .പക്ഷെ കറുത്ത മനുഷ്യൻ മാത്രം വന്നില്ല.കോട്ടയം പുഷ്പനാഥിന്റെ ചുവന്ന മനുഷ്യൻ എന്ന കുറ്റാന്വേഷണ നോവൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ  സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കറുപ്പ് മനുഷ്യന്റെ വരവും ഭരണ പ്രതിപക്ഷങ്ങൾ പ്രതീക്ഷിച്ചു.

പക്ഷെ കൂടെയുള്ള ഷീബ ജിയോയും;ധാർമ്മിക പിന്തുണ കൊടുക്കുന്ന സിജി ടോണിയും ;മായാ രാഹുലും എത്തി ചേരാഞ്ഞപ്പോൾ ഭരണ പക്ഷത്തെ ബൈജു കൊല്ലമ്പറമ്പിൽ ആദ്യ വെടി പൊട്ടിച്ചു .ഞങ്ങൾ എല്ലാരും ഒറ്റക്കെട്ടാ ..ഭരണപക്ഷം ചിരിച്ചെങ്കിലും പ്രതിപക്ഷത്ത് ചിരിക്കാൻ ആള് കുറവായിരുന്നു.ആനി ബിജോയി ;ലിസിക്കുട്ടി മാത്യു ;ലിജി ബിജു;വി സി പ്രിൻസ്;ജോസ് ഇടെട്ട് എന്നെ അഞ്ചു പേരെ ഉണ്ടായിരുന്നുള്ളൂ.ഭരണ പക്ഷത്ത് 14 പേരും അണിനിരന്നു.

വിരസമായ ചർച്ചകൾ ഒരു വിധത്തിൽ അവസാനിപ്പിച്ച് സഭ പിരിയുമ്പോൾ പ്രതീക്ഷിച്ചതൊന്നും സംഭവിക്കാത്തതിന്റ പരിഭവം പലരുടെ മുഖത്തും ദൃശ്യമായിരുന്നു.എന്നാൽ വിവാദ കൗൺസിലർ ബിനു സിപിഐ(എം) നെ ഒരു കാരണവശാലും വിമര്ശിക്കുന്നില്ല എന്നുള്ളത് ശ്രദ്ധേയമാണ്.13;14;15 വാർഡുകളിൽ സിപിഎം നുള്ള  സ്വാധീനവും ;ബിനുവിനുള്ള ആൾബല കുറവും ആണ് ഇങ്ങനെയുള്ള ചുവടുമാറ്റത്തിനുള്ള കാരണം .ഇത്രയും കാലം ബിനുവിനെ സംരക്ഷിച്ചതും സിപിഎം ലെ ഒരു വിഭാഗമാണ് .എന്നാൽ അവർക്കു സംരക്ഷിക്കാം കഴിയുന്നതിലും അപ്പുറമുള്ള പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയപ്പോൾ സിപിഎം ലെ ബിനു വിരുദ്ധർ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ സിപിഐഎം ൽ നിന്നും പുറത്താക്കുകയായിരുന്നു .

ഏതായാലും ഇനിയുള്ള നഗരസഭാ യോഗങ്ങൾ ശബ്ദ മുഖരിതമാവുമെന്നാണ് നിരീക്ഷകരുടെ കണക്കു കൂട്ടൽ .അതേസമയം സിപിഎം ലെ മറ്റു കൗൺസിലർമാർ ബിനുവുമായി ഒരു മമതയും വച്ച് പുലർത്തിയിരുന്നില്ല എന്നതും എൽ ഡി എഫിന് ഗുണകരമായി.ഇതിൽ ബിന്ദു മനു എന്ന സിപിഎം  കൗൺസിലർ വര്ഷങ്ങള്ക്കു മുൻപേ ബിനു നടത്തിയ വാഗമൺ ടൂറിൽ പോലും പങ്കെടുത്തിരുന്നില്ല.തുടക്കം മുതലേ ബിനുവിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയുള്ള ഉറച്ച  നിലപാടായിരുന്നു ബിന്ദു മനുവിന്റേത്.എന്നാൽ അവർ സിപിഎം ന്റെ കീഴ് ഘടകങ്ങളുമായി ഇപ്പോഴും നിരന്തര സമ്പർഗത്തിലുമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top