Kerala

മീനുകളിൽ രാജാവായി മത്തി ;മത്തിക്കു പൊന്നും വില

ട്രോളിങ് നിരോധനം ആരംഭിച്ചതോടെ, സംസ്ഥാനത്ത് മത്സ്യവിലയിൽ വൻ വർധന.കൊല്ലം നീണ്ടകര ഹാര്‍ബറില്‍ ഒരു കിലോ മത്തിയുടെ വില 280 മുതല്‍ 300 രൂപ വരെയെത്തി. ട്രോളിങ് നിരോധനത്തിന് പുറമേ മത്സ്യലഭ്യതയിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണം.

വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.

ട്രോളിംഗ് നിരോധനത്തിൽ ഇളവില്ലെങ്കിൽ മൽസ്യവില ക്രമാതീതമായി വർദ്ധിക്കുകയും മതി പോലുള്ള മൽസ്യങ്ങൾ വാങ്ങുവാൻ ജനങ്ങൾ വിമുഖത കാട്ടുകയും ചെയ്യുമ്പോൾ തങ്ങളുടെ തന്നെ ജീവിത മാർഗം മുട്ടുമെന്നാണ് മൽസ്യ തൊഴിലാളികളും പറയുന്നത്.ഇപ്പോൾ തന്നെ ജനങ്ങൾ മീൻ ഉപേക്ഷിച്ച് ഇറച്ചിയും പച്ചക്കറിയിലേക്കും തിരിഞ്ഞിട്ടുണ്ടെങ്കിലും അവയ്ക്കും വമ്പിച്ച വില കയറ്റമാണ് ഉണ്ടായിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top