Kerala

മുഖം മിനുക്കി നരേന്ദ്ര മോദിയുടെ മൂന്നാമൂഴം:അഡ്വ അനീഷ് ബിജെപി പാലാ മണ്ഡലം സെക്രട്ടറി

സ്വന്തന്ത്ര ഭാരത ചരിത്രത്തിൽ നെഹൃവിനും ശേഷം കോൺഗ്രസ്സിതര സർക്കാരിന് നേതൃത്വം നൽകി മൂനാം വട്ടവും പ്രധാനമന്ത്രിയായി ശ്രീ. നരേന്ദ്ര മോദി അധികാരമേൽക്കുകയാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിലെ സദ്ഭരണം കൊണ്ട് അവസരം നഷ്ടപ്പെട്ട പ്രതിപക്ഷത്തിൻ്റെയും ജൊർജ് സൊറോസ് എന്ന ഭാരത വിരോധിയുടെ പണം കൈപ്പറ്റിയ മാധ്യമ ശിങ്കങ്ങളുടെയും വിഷലിപ്തമായ കുപ്രചരണങ്ങളെ ദേശീയ ജനാധിപത്യ സഖ്യം വിജയകരമായി മറികടന്നു കഴിഞ്ഞു. ഇന്ത്യയുടെ ഭരണം വീണ്ടും ബിജെപിക്ക്‌ ലഭിച്ചാൽ ഇന്ത്യൻ ഭരണഘടന ഇല്ലാതാകും, സംവരണം എടുത്ത് കളയും, രാജ്യത്ത് ജനാധിപത്യം ഇല്ലാതാകും എന്നൊക്കെയായിരുന്നു പ്രചരണം. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതേ മാധ്യമങ്ങള്‍ മോദി സർക്കാരിന്റെ പരാജയത്തോട് അടുത്ത വിജയവും, മോദി ഭരണത്തെ താഴെയിറക്കുക എന്ന ലക്ഷ്യം മാത്രമുണ്ടായിരുന്ന പ്രതിപക്ഷ കൂട്ടുകെട്ടിന്റെ വിജയമായി കാണുന്ന പരാജയവും ചർച്ച ചെയ്ത് പലവിധ കണ്ടെത്തലുകളിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ ഈ ചര്ച്ചയിലൊന്നും തന്നെ, തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി തന്നെ മാറ്റിയ ഏറ്റവും പ്രധാനപ്പെട്ട സംഗതിയെന്ന് തോന്നിയ കാര്യം ചര്ച്ച ചെയ്തതായി കണ്ടില്ല.

അത് രാഹുൽ ഗണ്ടി വായുവിൽ പറത്തി വിട്ട, സൌജന്യ പെരുമഴകളാണ്. അതിൽഏറ്റവും പ്രധാനപ്പെട്ടത് പാവപ്പെട്ട എല്ലാ സ്ത്രീകൾക്കും മാസാമാസം 8500 രൂപ വച്ച് ബാങ്കിലേക്ക് അയച്ചു കൊടുക്കുമെന്ന വാഗ്ദാനമാണ്. വാഗ്ദാനം മാത്രമായിരുന്നില്ല, പണം വേണ്ടവരുടെ പേര് വിവരങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനുളള ഫോം ഉൾപ്പെടെ വിതരണം ചെയ്തിരുന്നു എന്നും ഇപ്പോൾ മനസിലാകുന്നു. ഭരണത്തിലേറാൻ വിദൂര സാധ്യത പോലുമില്ലാത്തവർക്ക് വാഗ്ദാന പെരുമഴ നൽകുന്നതിന് ലോഭം നോക്കേണ്ടതില്ലല്ലൊ.വോട്ടർമാരെ ഏറ്റവും അധികം സ്വാധീനിച്ച വിഷയങ്ങളിൽ ഒന്ന് ഇതാണെന്നത് നിസംശയം പറയാം
ഇങ്ങനെ സകല കല്ല് കരട് കാഞ്ഞിരക്കുറ്റികളും മുള്ള് മുരട് മൂർഖൻ പാമ്പുകളും എതിരായി നിന്നിട്ടും ഇച്ഛാശക്തിയും ആത്മാർത്ഥതയും രാജ്യസ്നേഹവും തിരിച്ചറിഞ്ഞ ജനത ഈ ആരോപണങ്ങളെയും വ്യാജവാഗ്ദാനങ്ങളെയും തള്ളിക്കളഞ്ഞ് വീണ്ടും രാജ്യത്തിൻ്റെ ഭരണസാരഥ്യം NDA യെ തന്നെ ഏൽപിച്ചിരിക്കുകയാണ്. എന്നിരുന്നാലും ഭാരതീയ ജനതാ പാർട്ടിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത ദൗർഭാഗ്യകരമായ അവസ്ഥയാണ് രാജ്യത്തുള്ളത്. കെട്ടിലും മട്ടിലും മാറ്റം വരുത്തി മുഖം മിനുക്കി എത്തുമ്പോൾ ഒരു കൂട്ടുകക്ഷി സർക്കാരിലേയ്ക്ക് വീണ്ടും ഭാരതം നീങ്ങുകയാണ്. 2014 ലും 2019 ലും കേവല ഭൂരിപക്ഷത്തിൽ കൂടുതൽ സീറ്റുകൾ ഒറ്റയ്ക്ക് നേടി അധികാരത്തിൽ വന്നപ്പോള്‍ NDA മുന്നണിയിലെ മറ്റ് ഘടകകക്ഷികൾക്ക് വിലപേശലിൻ്റെ അവസരം താരതമ്യേന കുറവായിരുന്നു.

 

ഇവിടെ നിന്നാണ് ഇതര മുന്നണികളിലുള്ള കക്ഷികളും ബി. ജെ. പി വിരുദ്ധ നിരീക്ഷകരും, ദൃശ്യ, ശ്രാവ്യ, നവമാധ്യമങ്ങളുമെല്ലാം അവരുടെ മനോധർമ്മത്തിനനുശ്രുതമായ നിഗമനങ്ങളിലേയ്ക്ക് എത്തുന്നത്. തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ മുതൽ നരേന്ദ്ര മോദിയുടെ സാധ്യതകൾ വിശകലനം ചെയ്ത് I N D I സഖ്യത്തെ അധികാരത്തിലെത്തിച്ചവർ രണ്ട് ദിവസമായി പ്രധാനമന്ത്രി രാജി വയ്ക്കാൻ പോകുന്ന ദിവസത്തേയാണ് സ്വപ്നം കാണുന്നത്. NDA നേതൃയോഗവും പാർലമെൻ്ററി പാർട്ടി യോഗവും ചേർന്ന് നേതാവിനെ തെരഞ്ഞെടുത്ത ദിവസത്തെ പ്രസംഗങ്ങൾ ഭാവി ഭാരതത്തിൻ്റെ അനന്ത സാധ്യതകളെ കണ്ടെത്തുന്നതിന് പ്രേരണ നൽകുന്നതാണ്. ഇതാ വില പേശി ബി.ജെ.പി വരുതിയിലാക്കാൻ ചന്ദ്രബാബു നായിഡുവും, നീതീഷ് കുമാറും ഡൽഹിയിൽ തങ്ങുന്നു എന്ന് വാർത്ത നൽകി മനപ്പായസമുണ്ടവർക്ക് കനത്ത പ്രഹരമായി NDA യോഗം. ത്രിമൂർത്തികളെ പ്പോലെയോ, പറയിപെറ്റ പന്തിരുകുലത്തിലെ അംഗങ്ങളെ പോലയോ യോഗത്തിലെ നേതാക്കൾ ഇടപഴകിയപ്പോൾ തെരഞ്ഞെക്കപ്പെട്ട എം.പി മാരെപ്പോലെ എല്ലാ ഇന്ത്യാക്കാരും അദ്‌ഭുത പരതന്ത്രരായി. അവിടെ നടന്ന ചർച്ചയും, പ്രസംഗവുമെല്ലാം ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കുന്നതിനേപ്പറ്റിയും, വനിതാ ശാക്തികരണവും, വിവര സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെ ലോക നിലവാരത്തിലുള്ള കമ്പനികളുടെ കടന്നുവരവും ഉൾപ്പെടെ 2047 ആണ് ലക്ഷ്യം എന്ന് പറഞ്ഞുറപ്പിച്ച മോദിയും ടീമും പുത്തൻ പ്രതീക്ഷയാണ്.

ഈ ഭരണത്തുടർച്ച ഏതു സംസ്ഥാനത്തെക്കാളും കേരളത്തിന് ഗുണം ചെയ്യും എന്നത് പകൽ പോലെ വ്യക്തമാണ്. ദുർഭരണവും കെടുകാര്യസ്ഥതയും മുച്ചൂടും നശിപ്പിച്ച കേരളത്തെ കൈപിടിച്ചുയർത്താൻ കേന്ദ്രത്തിൻ്റെ അകമഴിഞ്ഞ പിന്തുണ കൂടിയേ തീരൂ. അവിടെ നമുക്ക് വേണ്ടി സംസാരിക്കാൻ ശ്രീ. സുരേഷ് ഗോപിയുടെയും, അഡ്വ. ജോർജ് കുരുൻ്റെയും മന്ത്രി സഭയിലെ സാന്നിധ്യം മുതൽക്കൂട്ടാവും. മൂന്നാം വട്ടം അധികാരമേൽക്കുന്ന NDA സർക്കാർ മുൻ സർക്കാരിനേക്കാൾ മികച്ച നിലവാരവും സാമൂഹ്യ പ്രതിബദ്ധതയും, ലോക ഹിതം അറിഞ്ഞും, താൽപര്യം സംരക്ഷിച്ചും വികസിത ഭാരതത്തിലേയ്ക്കുള്ള ഉറച്ച ചുവടുകൾ വയ്ക്കും എന്നത് നിസ്സംശയം പറയാം. കൂടുതൽ കരുത്തോടെ കേന്ദ്ര സർക്കാർ എത്തുമ്പോൾ മറുവശത്ത് നടക്കുന്നത് മാധ്യമങ്ങൾ പ്രകീർത്തിക്കുന്ന കോൺഗ്രസ്സും സഖ്യകക്ഷികളും പ്രതിപക്ഷ നേതാവാകാൻ രാഹുലിനെ നിർബന്ധിക്കുന്ന കാഴ്ച്ചയും, തകരാൻ പോകുന്ന സഖ്യത്തിലെ ആദ്യ വെടി പൊട്ടിച്ച ആം ആദ്മിയുമാണ്. ഒരിക്കൽ ചക്ക വീണ് കിട്ടയ ഈ പ്രതിപക്ഷ സംഖ്യ സംരക്ഷിക്കാൻ വരുന്ന അഞ്ച് വർഷം പത്മവ്യൂഹം ചമച്ച് കാവൽ ഇരിക്കേണ്ട ഗതികേടിലാണ് കോൺഗ്രസ്സും കൂട്ടരും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ സുതാര്യമായ തെരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാവുമ്പോൾ സാങ്കേതിക വിദ്യയുടേയും വിവേകത്തിൻ്റേയും കരുത്തിൽ നമുക്ക് അഭിമാനിക്കാം. ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ശ്രീ. നരേന്ദ്ര മോദിയ്ക്കും അദ്ദേഹത്തിൻ്റെ ടീമിനും എല്ലാ ആശംസകളും നേരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top