Kottayam

കുടിശിഖ പിരിക്കാൻ ഉരുക്ക് വലയുമായി വലവൂർ സഹകരണ ബാങ്ക്;വല വീശിയാൽ തട്ടികളയുമെന്ന് കുടിശ്ശികക്കാരൻ

കോട്ടയം :വല പൊട്ടിച്ച് ചാടിയ കൊമ്പൻ സ്രാവുകളെ പിടികൂടാൻ ഉരുക്കു വലയുമായി വലവൂർ സഹകരണ ബാങ്ക് അധികൃതർ രംഗത്ത്.ബാങ്കിന്റെ വിശ്വാസ്യത വീണ്ടെടുക്കുക എന്ന ലക്ഷ്യവുമായി ചെല്ലുന്ന അധികൃതർക്ക് കൊമ്പൻ സ്രാവുകൾ വൻ ഭീഷണിയാണ് ഉയർത്തുന്നത്.നിക്ഷേപകരായുള്ളവരെ തെരെഞ്ഞ് പിടിച്ച് ചില അഭിഭാഷകർ സഹകരണ ബാങ്കുകളിൽ നിന്നും വായ്പ്പ  എടുത്ത പണം ഒരു കാരണവശാലും തിരിച്ചക്ക് അടയ്‌ക്കേണ്ടതില്ലെന്നും ;ബാങ്ക് ഒരു ചുക്കും ചെയ്യില്ലെന്നും ;ഒന്നും ചെയ്യാൻ നിയമമില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്നുണ്ട് .

അത് വിശ്വസിച്ച് വായ്‌പ്പ എടുത്ത പലരും തിരിച്ചടയ്ക്കാതെയും .ബാങ്ക് ഒരു ചുക്കും ചെയ്യില്ലെന്നും വെല്ലുവിളിക്കുന്നുണ്ട്.എന്നാൽ നിക്ഷേപകർ പണം ചോദിച്ചെത്തുമ്പോൾ ബാങ്ക് അധികൃതർ കുഴയുകയാണ്.രോഗത്തിന് ചികിത്സയ്ക്കായി പണം ബാങ്കിൽ നിക്ഷേപിച്ചവരും ;മക്കളെ കെട്ടിക്കാനായി പണം നിക്ഷേപിച്ചവരുമാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.ഈയിടെ ബാങ്ക് കുറെ ആൾക്കാരുടെ വീടും സ്ഥലവും ജപ്തി ചെയ്യുകയുണ്ടായി.വീട്ടിൽ സ്വന്തമായി കുഴിയും ;കുളവുമുള്ള സഹകാരിയുടെയും ;കരൂർ പഞ്ചായത്ത് ഉപ മുഖ്യമന്ത്രിയുടെയും വീടും പറമ്പും വലവൂർ ബാങ്ക് ജപ്തി ചെയ്തു കൊണ്ട് ഇനിയും ഞങ്ങൾ ക്ഷമിക്കില്ല എന്ന കർശന സന്ദേശമാണ് നൽകിയിരിക്കുന്നത് .

ഇതിന് പ്രകാരം വായ്പ്പയെടുത്ത് തിരിച്ചടയ്ക്കാത്ത കർഷകന്റെ വീട്ടിൽ ഇന്നലെ  ചെന്ന ബാങ്ക് അധികൃതർക്ക് വധ ഭീഷണി നേരിടേണ്ടി വന്നു .ബാങ്കിന്റെ പേരിൽ എഴുതിക്കൊടുത്തു വായ്‌പ്പാ എടുത്ത  സ്ഥലത്തെ തടി വെട്ടി വിൽക്കുന്നത് അറിഞ്ഞു ചെന്ന വലവൂർ ബാങ്ക് ബോർഡ് അംഗത്തിനും.സെയിൽ ഓഫീസർക്കും ;നാല് ബാങ്ക് ജീവനക്കാർക്കുമാണ് വധ ഭീഷണി നേരിടേണ്ടി വന്നത്.എന്റെ പറമ്പിൽ കയറിയാൽ എല്ലാത്തിന്റെയും തലവെട്ടും എന്നാണ് ഈ കർഷകൻ ഭീഷണി മുഴക്കിയതെന്നു നാട്ടുകാർ പറഞ്ഞു .

ആദ്യ ദിവസം തിരിച്ചു പോന്ന ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകി .ഇന്നലെ പോലീസിനെയും കൂട്ടി ചെന്നപ്പോളും വായ്പ്പയെടുത്തയാൾ തർക്കങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ,തടി വെട്ടി കയറ്റിയിരുന്ന യൂണിയൻ കാരായ തൊഴിലാളികളോട് ജോലി നിർത്തി വയ്ക്കുവാൻ പോലീസ് നിർദ്ദേശിച്ചു .തുടർന്ന് പോലീസ് പോയപ്പോൾ ഇയാളുടെ തന്നെ ലോറിയിൽ ബംഗാളികളെ ഉപയോഗിച്ച് തടി കയറ്റി പെരുമ്പാവൂർ കൊണ്ട് പോയി വിൽക്കുകയാണുണ്ടായത്.

ഇന്നും ശക്തമായ നടപടികളുമായി മുന്നോട്ടു പോകുവാനാണ് ബാങ്ക് അധികാരികളുടെ നീക്കം.12 വർഷത്തിന് ശേഷമാണ് വലവൂർ ബാങ്കിൽ ജപ്തി നടപടികൾ സ്വീകരിച്ചു തുടങ്ങിയത് .ഇന്ന് സംസ്ഥാന സഹകരണ ബാങ്കിന്റെ ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് ജീവനക്കാർക്കും ;ബോർഡ് മെമ്പർമാർക്കും എങ്ങനെ ബാങ്കിനെ രക്ഷപ്പെടുത്താം എന്നുള്ള വിഷയത്തിൽ ക്‌ളാസ് നടക്കുന്നുണ്ട് .ജപ്തി ചെയ്ത വീടും പറമ്പും ഉടൻ തന്നെ ലേലത്തിന് വയ്ക്കുന്നു എന്നാണ് ബാങ്ക് വൃത്തങ്ങൾ കോട്ടയം മീഡിയയോട് പറഞ്ഞത് .പാർട്ടിക്ക് ബാധ്യതയായിരിക്കുന്ന സഹകാരികൾക്കെതിരെ പാർട്ടി തലത്തിലും നടപടി വരുന്നുണ്ടെന്നാണ് സൂചനകൾ .

വമ്പ് ഇളക്കുന്ന കൊമ്പന്മാരെ പൂട്ടാൻ പാർട്ടി നടപടിയും;കൊമ്പ് കുലുക്കുന്ന കൊമ്പന്മാർ പാർട്ടിക്ക് പുറത്ത് .പാലാ കുഞ്ഞാണ്ട കോൺഗ്രസിൽ ശുദ്ധീകലശം വരുന്നു ………തുടരും 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top