Kerala

സരിതയുടെ ജീവൻ രക്ഷിക്കാൻ ടിക്കറ്റ് ബാഗും മെഷീനുമൊപ്പം ഒരു യാചനയും കൂടി;പ്രൈവറ്റ് ബസ് ഉടമയുടെ കാരുണ്യമുഖം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു

മുണ്ടക്കയം-കോരുത്തോട്, തെക്കേമല,റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘ഷൈബു’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനും ഉടമയുമായ വി.എസ്. അലി യാത്രക്കാരുടെ മുന്നില്‍ ഇന്ന് മുതൽ എത്തുന്നത് ടിക്കറ്റ് ബാഗും മെഷീനുമൊപ്പം സരിത ചേച്ചിടെ ജീവന്‍ നിലനിര്‍ത്താന്‍ സഹായം ചോദിക്കും.യാത്രക്കാര്‍ കൈയയച്ച് സഹായിക്കും എന്ന വിശ്വാസത്തിൽ ബസിൽ വെച്ചിരിക്കുന്ന ബക്കറ്റില്‍ ചികിത്സ സഹായ യാത്രക്കാര്‍ക്ക് തുക നിക്ഷേപിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

മുമ്പ് നിരവധി ആളുകളുടെ ചികിത്സ സഹായ ധനസമാഹരണത്തിന് സൗജന്യമായി സര്‍വിസ് നടത്തി ഷൈബു ബസും ജീവനക്കാരും മാതൃകയായിട്ടുണ്ട്.39 വയസ്സുള്ള സരിതാ സന്തോഷിന്റെ രോഗം ഭേദമായി ജീവിതത്തിലേക്ക് തിരികെ വരാൻ ഇവരുടെ വൃക്ക മാറ്റിവെക്കേണ്ടതുണ്ട് 15 ലക്ഷത്തോളം രൂപ ഇതിനായി ചിലവു വരും,പാലാ മാർസ്ലീവാ ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കും വേണ്ട എല്ലാ സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ട് .

സരിത സന്തോഷിന്റെ മാതൃ സഹോദരി വൃക്ക ദാനം ചെയ്യാൻ സമ്മതിക്കുകയും ഇവരുടെ വൃക്ക സരിതാ സന്തോഷിന് അനുയോജ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു , തന്റെ പ്രിയപ്പെട്ടവളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഇത്രയും വലിയ തുക കണ്ടെത്തുവാൻ രണ്ടു പെൺകുട്ടികളുടെ പിതാവ് കൂടിയായ കൂലിപ്പണിക്കാരനായ സന്തോഷിന് ഒരിക്കലും സാധിക്കില്ല.അതുകൊണ്ടാണ് നാട് ഒരുമിച്ച് മലയാള കരയിലെ സുമനസുകളോട് സഹായം അഭ്യർത്ഥിക്കുന്നത്.ഈ നാടിൻറെ യജ്ഞത്തിൽ താങ്കളും പങ്കാളിയാക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top