Kottayam

ആം ആദ്മി പാർട്ടി കോട്ടയം ജില്ലാ ഏക ദിന ക്യാമ്പ് മെയ് 25 ന്


പാലാ. ആം ആദ്മി പാര്‍ട്ടി ജില്ലാ തല പ്രവർത്തകർക്കുള്ള ഏകദിന സെമിനാര്‍ മെയ് 25 നു 9.30 മുതല്‍ 5.30 വരെ ഭരണങ്ങാനം ഓശാന മൗണ്ടില്‍ വച്ചു നടത്തൂകയാണ് .


കേന്ദ്ര ,സംസ്ഥാന, ഭരണാധികാരികളുടെ തൊറ്റായ നയസമീപനങ്ങള്‍ മൂലം രാജ്യത്തെ ഫാസിസ്റ്റ് ആക്രമങ്ങളും,അഴിമതികളും ,അനുദിനം വര്‍ദ്ധിച്ചു വരികയാണ് .
ജാതിയുടെയും ,മതത്തിന്‍റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചു ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് ഏകാധിപത്യ നിലപാടുകളാണ് ഭരണാധികാരികള്‍ സ്വീകരിക്കുന്നത്.
സര്‍വ്വത്ര മേഖലകളിലും ഭീമമായ നികുതി ഭീകരത അടിച്ചേല്‍പിക്കുകയും,
കഴിഞ്ഞ ഏട്ടു വര്‍ഷങ്ങളായി തൊഴിലില്ലായ്മ കൂടി കൂടി വരുകയാണ് .
കൂടിവെള്ളം, കാറൻ്റ് ചാര്‍ജ് തുടങ്ങി എല്ലാ നിത്യോപയോഗ സാധനങ്ങൾക്കുമുള്ള വിലക്കയറ്റവും മൂലം സാധാരണ ജനങ്ങളെ ജിവിക്കുവാന്‍ കഴിയാത്ത ദുരിതക്കയത്തിലാക്കിരിക്കുകയാണ്.

ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധങ്ങള്‍ക്കു ഒരുങ്ങുകയാണ് ആംആദ്മി പാര്‍ട്ടി.

ജില്ല പ്രസിഡണ്ടു ജോയി ആനിത്തോട്ടത്തിന്‍റെ അദ്ധൃക്ഷതയില്‍ കൂടുന്ന സെമിനാര്‍ സംസ്ഥാന പ്രസിഡണ്ടു അഡ്വ.വിനോദ് മാതൃു വില്‍സന്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്

ദേശീയ ജോ.സെക്രട്ടറി പി.സി.സിറിയ്ക്ക ഐ എ എസ് ,സംസ്ഥാന സെക്രട്ടറി നവിനജീ നാദാമണി ,സംസ്ഥാന വൈസ് പ്രസിഡണ്ടു ഡോ.സെലിന്‍ ഫിലിപ്പ്,സംസ്ഥാന ട്രഷറര്‍ ഹെന്‍ട്രി മോസ്സസ്,സെന്‍റര്‍ ഫോര്‍ റൂറല്‍ മാനേജ്മെന്‍റ ലെ സീനിയര്‍ ഡോ.ജോസ് ചാത്തുകുളം, സീനിയർ ഫെല്ലോ ഷാജി ജോര്‍ജ്, ജില്ല ജോ.സെക്രട്ടറി അഡ്വ.ഇ.എം.സുരേഷ് ,എന്നിവര്‍ വിവിധ വിഷയങ്ങളെ ക്കുറിച്ചു കാളുസകള്‍ നയിക്കുന്നതാണ്.


ജില്ല ഭാരവാഹികളായ സെക്രട്ടറി ജെസി കുര്യാക്കോസ്, ജില്ലാ വൈസ് പ്രസിഡൻറ് റോയി വെള്ളരിങ്ങാട്ട്, അഡ്വ.റോണിജോസ്, ലേബർ വിങ് ജില്ലാ പ്രസിഡൻ്റ് ജോയ് കളരിക്കൽ
ജില്ലാ ട്രഷറർ കെ.സി.സണ്ണി,എന്നിവര്‍ സെമിനാറിനു നേത്രത്വം നല്‍കുന്നതാണ് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top