അയർക്കുന്നം : ആള്‍താമസമില്ലാതെ പൂട്ടിയിട്ടിരുന്ന വീടിന്റെ ഓട് പൊളിച്ച് വീട്ടിനുള്ളിൽ കടന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയർക്കുന്നം ഇരമല്ലിടം വീട്ടിൽ രാഹുൽ രാജു (24) ഏറ്റുമാനൂർ വള്ളിക്കാട് ഭാഗത്ത് മ്ലാംകുഴിയിൽ വീട്ടിൽ മനു ശശി (24), അയർക്കുന്നം നെടുങ്കാരി ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ രഞ്ജിത്ത് രാജൻ (27) എന്നിവരെയാണ് അയർക്കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
ഇവർ സംഘം ചേർന്ന് ഇന്നലെ (21.05.24) വെളുപ്പിനെ 02.00 മണിയോടുകൂടി അയർക്കുന്നം പുളിഞ്ചുവട് ഭാഗത്ത് പൂട്ടിയിട്ടിരുന്ന വീടിന്റെ ഓട് മാറ്റി, മച്ചുപൊളിച്ച് അകത്തു കടന്ന് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. വീട്ടിനുള്ളിൽ നിന്നും ശബ്ദം കേട്ട് അയല്‍വാസികള്‍ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് അയർക്കുന്നം പോലീസ് സ്ഥലത്തെത്തുകയും, പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
അയർക്കുന്നം സ്റ്റേഷൻ എസ്.ഐ സുജിത്കുമാർ, സുരേഷ് എ.കെ, സാജു.റ്റി.ലൂക്കോസ്, സി.പി.ഓ മാരായ ബിനു.എസ്, ശ്രീജിത്ത് കെ.കെ, രാഹുൽ ശശി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)