പാലക്കാട് വടക്കഞ്ചേരി കണക്കൻതുരുത്തിയിൽ രണ്ടുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. എയർ കൂളറിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. തൃശൂർ എളനാട് മുളക്കാട് കോലത്ത് വീട്ടിൽ എൽദോസിൻ്റെ മകൻ ഏദനാണ് മരിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കുഞ്ഞിന്റെ അമ്മ ആഷ്ലിയുടെ വടക്കഞ്ചേരി കണക്കൻതുരുത്തിയിലെ വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. അമ്മ വീട്ടിൽ വിരുന്നിന് വന്ന എദൻ കൂളറിൻ്റെ വയറിൽ പിടിച്ചപ്പോൾ അബദ്ധത്തിൽ ഷോക്കേല്ക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)