Kerala

മൗറീഷ്യസ് ആരോപണം അടിസ്ഥാന രഹിതം:ഫ്രാൻസിസ് ജോർജിന് വൻ ഭൂരിപക്ഷം ലഭിക്കും:തിരുവഞ്ചൂർ രാധാകൃഷ്ണൻ ;അഡ്വ. കെ.മോൻസ് ജോസഫ് എം എൽ എ;നാട്ടകം സുരേഷ്,പി.എ സലീം

 

കോട്ടയം :യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ മകന് മൗറീഷ്യസിൽ നിക്ഷേപം ഉണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻഅഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ,ജനറൽ കൺവീനർ അഡ്വ. കെ.മോൻസ് ജോസഫ് എം എൽ എ, സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് എന്നിവർ ചേർന്ന് കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു.

വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ യുഡിഎഫ് നേതൃത്വം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.തെരഞ്ഞടുപ്പ് അടുക്കുമ്പോൾ സ്ഥാനാർഥിയെ കള്ളപ്പണക്കാരൻ ആക്കാൻ വേണ്ടി മനപ്പൂർവ്വം കൊണ്ടുവന്ന ആരോപണമാണിതെന്നുംഅഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.

സ്ഥാനാർഥിയായ താനോ , മകനോ ഇതുവരെ മൗറീഷ്യസിൽ പോയിട്ടില്ല.ഇന്ത്യയിൽ പ്രവർത്തിക്കുന്ന മൗറീഷ്യസ് ബാങ്ക് കോവിഡ് കാലത്ത് സ്ഥാനാർഥിയുടെ മകന് ഒരു സീറോ ബാലൻസ് അക്കൗണ്ട് തുറന്നു നൽകിയിരുന്നു.ഈ അക്കൗണ്ട് വഴി ഒരു രൂപ പോലും നിക്ഷേപിക്കുകയോ, സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഈ അക്കൗണ്ട് ഉണ്ടായിരുന്നതിനാൽ . സത്യവാങ്മൂലത്തിൽ അത് കാണിച്ചിരുന്നു. എന്നാൽ
കെവൈസി നൽകാത്തതുമൂലം ഈ അക്കൗണ്ട് ഇത്തവണ തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുക്കുന്നതിന് മുൻപ് ബാങ്കുകാർ ക്ലോസ് ചെയ്യുകയും ചെയ്തു എന്ന് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു.

മകന്റെ പേര് പറഞ്ഞു സ്ഥാനാർത്ഥിയായ തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചത് തീർത്തും തെറ്റാണ്. ഇങ്ങനൊരു വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിട്ടുണ്ട് എന്നും മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്നും
സ്ഥാനാർത്ഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് പറഞ്ഞു.

പരാജയ ഭീതിയിൽ അസ്വസ്ഥരായ ഇടതുപക്ഷം കളള പ്രചാര വേലകളുമായി ഇറങ്ങിയിരിക്കുകയാണ്. നൂറു ശതമാനം ഫണ്ട്ചെലവഴിച്ചതായി പര്യടനത്തിലുടനീളം പറഞ്ഞു നടക്കുന്ന എൽ ഡി എഫ് സ്ഥാനാർഥി പച്ചക്കള്ളമാണ് പറയുന്നതെന്നും 17
കോടി രൂപ അനുവദിച്ചതിൽ ഒൻപത്കോടി രൂപ മാത്രമാണ് ചിലവഴിച്ചതെന്നുള്ള തെളിവ് വിവരാവകാശ നിയമ പ്രകാരം ലഭിച്ചിട്ടുണ്ടെന്നും അഡ്വ. കെ.മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. നുണപ്രചരണങ്ങൾക്ക്എൽ ഡി എഫ് സ്ഥാനാർഥി പൊതു ജനങ്ങളോട് മാപ്പ് പറയണമെന്നും അഡ്വ. കെ.മോൻസ് ജോസഫ് എം എൽ എ പത്രസമ്മേളനത്തിൽ പറഞ്ഞു.

ജനകീയ ചിഹ്നമായ ഓട്ടോറിക്ഷ അടയാളത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും യുഡിഎഫ് നേതൃത്വം പറഞ്ഞു.കോട്ടയം ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷ്, കെ പി സി സി ജനറൽ സെക്രട്ടറി പി.എ സലീം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മൗറീഷ്യസ് ആരോപണം അടിസ്ഥാന രഹിതം:ഫ്രാൻസിസ് ജോർജിന് വൻ ഭൂരിപക്ഷം ലഭിക്കും:തിരുവഞ്ചൂർ രാധാകൃഷ്ണൻ ;അഡ്വ. കെ.മോൻസ് ജോസഫ് എം എൽ എ;നാട്ടകം സുരേഷ്,പി.എ സലീം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top