Kerala

പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ അന്തർധാര സജീവമെന്ന് രാഹുൽഗാന്ധി

കോട്ടയം :കേരളാ മുഖ്യമന്ത്രി പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിൽ അന്തർധാര സജീവമാണെന്ന് രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം  ഇന്ന് വൈകിട്ട് കോട്ടയത്ത് ചേർന്ന വമ്പിച്ച പൊതു യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി.

ഞാൻ 24 മണിക്കൂറും ബിജെപി യുമായി ആശയ സംഘട്ടനത്തിലാണ്.എന്നാൽ ബിജെപി എന്നെ ഇല്ലായ്മ ചെയ്യാനായി പരിശ്രമിക്കുന്നു.എന്റെ വീട് ഇല്ലാതാക്കി .എന്റെ പാർലമെന്റ് അംഗത്വം ഇല്ലാതാക്കി.പക്ഷെ മോഡി  കേരളത്തിൽ വരുമ്പോൾ പിണറായി വിജയനുമായി അന്തര്ധാരയാണ് കാണുവാൻ കഴിയുന്നത്.പിണറായിയുടെ അംഗത്വം റദ്ദാക്കുവാനോ അതുപോലെയുള്ള പീഡനങ്ങളോ അവർ ചെയ്യുന്നില്ല.അപ്പോൾ അവർ തമ്മിൽ ഒരു ധാരണ ഉണ്ടെന്നു ഞാൻ സംശയിക്കുന്നു.

കോൺഗ്രസ് നയിക്കുന്ന മുന്നണി അധികാരത്തിൽ വരുമ്പോൾ സ്ത്രീ ശാക്തീകരണം നടപ്പിലാക്കും.ഒരു ലക്ഷം രൂപാ അവരുടെ ബാങ്ക് നിക്ഷേപത്തിലേക്കു എത്തിക്കും.ഞങ്ങൾ അധികാരത്തിൽ വന്നാൽ അഗ്നിവീർ പദ്ധതി നിർത്തലാക്കും പകരം യുവാക്കൾക്ക് അവരുടെ യോഗ്യത അനുസരിച്ചുള്ള ജോലി നൽകും.കർഷകർക്ക് ലോണുകൾ നൽകാതെ കോർപ്പറേറ്റുകൾക്ക് ലോൺ നൽകുന്ന ബിജെപി നടപടി തിരുത്തി കർഷകർക്ക് ലോൺ  നൽകും കർഷകരുടെ ഉല്പന്നങ്ങൾക്കു താങ്ങു വില പ്രഖ്യാപിക്കും.ജി എസ് ടി കാലോചിതമായി പുനർ ക്രമീകരിക്കും .

സ്ത്രീകൾക്കു 50 ശതമഖിണം തൊഴിൽ സംവരണം ഉറപ്പാക്കും.നമ്മുടെ രാജ്യത്ത് 200 ദശ ലക്ഷം പേരും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.70 കോടി ആൾക്കാർക്ക് ദിവസ വരുമാനം 100 രൂപയിൽ താഴെയാണ്.ഈ സാമ്പത്തീക അനീതി ഇല്ലാതാക്കി പുതിയ ഭാരതം കെട്ടിപ്പടുക്കുവാൻ ആണ് ഞങ്ങൾ നിങ്ങളോടു വോട്ടു ചോദിക്കുന്നതെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top