കൊച്ചി :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മകളുടെ മരണത്തിൽ മനംനൊന്ത് അമ്മ ജീവനൊടുക്കി. ഗായത്രി (45)യാണ് നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. രണ്ടുമാസം മുൻപ് ചിറയിൻകീഴിൽ നടന്ന ബൈക്കപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്നേഹ (സോനു–24) ശനി രാത്രിയാണ് മരിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ആലുവ യുസി കോളേജ് എംബിഎ വിദ്യാർഥിനിയായ സ്നേഹ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളാണ്. 30 വർഷത്തോളമായി കോതമംഗലത്ത് ജ്വല്ലറി ജീവനക്കാരനാണ് ഹനുമന്ത് നായിക്.വിവരമറിഞ്ഞ് സ്നേഹയുടെ അമ്മ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയി
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)