പാലാ: വോട്ട് അവകാശം വിവേകപൂർവ്വം വിനയോഗിക്കണമെന്നും രാഷ്ട്രത്തോടുള്ള കടമ നിർവ്വഹിക്കാൻ എല്ലാവരെയും പ്രോൽസാഹ പ്പിക്കണമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . കത്തോലിക്കാ കോൺഗ്രസ് ദൈവ ശക്തിയിൽ ബലപ്പെടണമെന്നും ക്രിസ്തുവിൻറെ സ്നേഹവും സാഹോദര്യവും ജീവിച്ചു കാണിച്ചു കൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിക്കണം എന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോൺഗ്രസ് പാലാ രൂപതയിലെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ നേതൃ സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രൂപത പ്രസിഡൻ്റ് ഇമ്മാനുവേൽ നിധീരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ, ജോയി കണിപറമ്പിൽ, ജോൺസൺ വീട്ടിയാങ്കൽ, രാജേഷ് പാറയിൽ തുടങ്ങിയവർ സംസാരിച്ചു.