Kerala

മഞ്ഞുമ്മൽ ബോയ്‌സ് റിക്കാർഡുകൾ തകർത്ത് മുന്നേറുന്നു;തമിഴ്‌നാട്ടിലും ഹിറ്റ്

മലയാള സിനിമയിലെ സർവ്വ റെക്കോർഡുകളും തകർത്തുകൊണ്ടാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് മുന്നേറുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിദംബരം ഒരുക്കിയ സിനിമ ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്എല്ലാ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും 100 കോടിയിലധികം നേടിയ മലയാളത്തിലെ ആദ്യ ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. ആന്ധ്ര, തെലങ്കാന മേഖലയില്‍ നിന്നുകൂടി 10 കോടി കളക്ഷന്‍ പിന്നിട്ടതോടെയാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ പേരില്‍ ഈ അപൂര്‍വ്വ നേട്ടം അടയാളപ്പെടുത്തപ്പെട്ടത്.

കർണാടകയിൽ നിന്നും 15 കോടിയിലധികം രൂപ സിനിമ നേടിയിട്ടുണ്ടെങ്കിൽ അത് തമിഴ്‌നാട്ടിലേക്ക് എത്തുമ്പോൾ 60 കോടിയിലധികമാണ്.ആഗോള തലത്തിൽ 220 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 ന് റിലീസ് ചെയ്ത സിനിമ 26 ദിവസങ്ങൾ കൊണ്ടാണ് 200 കോടി ക്ലബിൽ ഇടം നേടിയത്. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top