Politics

പാലായുടെ വ്യാപാര ഹൃദയ ഭൂമികളിലൂടെ ഓട്ടോറിക്ഷയ്ക്കായി വോട്ട് അഭ്യർത്ഥിച്ച് മാണി സി കാപ്പൻ എം എൽ എ

പാലായുടെ വ്യാപാര ഹൃദയ ഭൂമികളിലൂടെ ഓട്ടോറിക്ഷയ്ക്കായി വോട്ട് അഭ്യർത്ഥിച്ച് മാണി സി കാപ്പൻ എം എൽ എ.വെയിലിന്റെ കാഠിന്യം കുറഞ്ഞ വൈകുന്നേരങ്ങളിൽ എരിയുന്ന തെരെഞ്ഞെടുപ്പ് ചൂട് ഉള്ളിൽ ആളി  കത്തിച്ചു നൂറു കണക്കിന് യു  ഡി എഫ് പ്രവർത്തകരും കൂടെ സന്നിഹിതരായിരുന്നു.പാലായുടെ ഹൃദയ ഭൂമി യിലൂടെയുള്ള ജൈത്ര യാത്രയ്ക്ക് ഏറെ വനിതകളും അണിനിരന്നു.

ജനറൽ ആശുപത്രി പരിസരത്തെ ഓട്ടോ സ്റ്റാന്റിൽ  നിന്നും ഓട്ടോ റിക്ഷ ഡ്രൈവർമാരുടെ  വോട്ടു തേടിയാണ് പ്രചാരണ പരിപാടി ആരംഭിച്ചത്.വൈവിധ്യങ്ങളുടെ സംഗമ ഭൂമിയായ വ്യാപാര സ്ഥാപനങ്ങളിലൂടെയുള്ള വോട്ടു അഭ്യര്ഥനയ്ക്കു ജോയി എബ്രഹാം (മുൻ എം പി) പ്രൊഫസർ സതീഷ് ചൊള്ളാനി;ടോമി ഫ്രാൻസിസ് പൊരിയത്ത്;കെ സി നായർ ; ബിജു പുന്നത്താനം ; ഷോജി ഗോപി;ആർ സജീവ്;സി ടി രാജൻ;ബിബിൻ രാജ് ; കൗൺസിലർമാരായ വി സി പ്രിൻസ്.അഡ്വ ചാക്കോ തോമസ് ; മായാ രാഹുൽ;സിജി ടോണി;ആനി ബിജോയി;ജോർജ് പുളിങ്കാട്;മത്തച്ചൻ പുതിയിടത്ത് ചാലിൽ.മൈക്കിൾ കാവുകാട്ട് ; വി എ ജോസ് ഉഴുന്നാലിൽ.തോമ ഉഴുന്നാലിൽ.ജോസ് മോൻ മുണ്ടയ്ക്കൽ.കുര്യാക്കോസ് പടവൻ.അഡ്വ ജോബി കുറ്റിക്കാട്;സന്തോഷ് കാവുകാട്ട് ;ജോസ് കുഴികുളം;ജിൻസ് കാപ്പൻ;തോമസ് ടി കാപ്പൻ;ഡിജു സെബാസ്ററ്യൻ ;ഷിബു പൂവേലി;ജോഷി വട്ടക്കുന്നേൽ ;മൈക്കിൾ പുല്ലുമാക്കൽ;പ്രസാദ് അണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top