Kerala

ഈസ്റ്റർ ഉൾപ്പടെയുള്ള ഞായറാഴ്ച ദിവസങ്ങളിൽ സർക്കാർ ഔദ്യോഗിക പരിപാടികൾ ക്രമീകരിക്കുന്നത് പ്രതിഷേധാർഹമെന്ന് കത്തോലിക്കാ കോൺഗ്രസ് 

പാലാ :സമൂഹങ്ങൾ തമ്മിൽ സംഘർഷങ്ങൾക്ക് കാരണമാവുന്ന പ്രസ്താവനകളും, ഇടപെടലുകളും നടത്തുന്നതിൽ എല്ലാ മത സംഘടനകളും ജാഗ്രത പുലർത്തേണം. ഓരോ മതവിശ്വാസിയുടെയും വിശ്വാസത്തേയും, ആരാധനാലയങ്ങളുടെ പവിത്രതയെയും സംരക്ഷിക്കുന്നതിനും, സ്വന്തം ആരാധന ആലയങ്ങളെ കരുതുന്നത് പോലെ അപരന്റെ ആരാധന ആലയത്തെയും മാനിക്കേണ്ടതാണ്. മനുഷ്യ സമൂഹത്തിന് ഉപദ്രവകരമായ മത തീവ്രവാദ നിലപാടുകൾ ഒഴിവാക്കുന്നതിനും, തീവ്ര വാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനും എല്ലാ വിശ്വാസികളും ഒരുമയോടെ പ്രവർത്തിക്കണം എന്ന് കത്തോലിക്ക കോൺഗ്രസ്‌ പാലാ രൂപത ഡയറക്ടർ ഡോക്ടർ ജോർജ് വർഗീസ് ഞാറക്കുന്നേൽ അഭിപ്രായപ്പെട്ടു.

ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള ഈസ്റ്റർ ഉൾപ്പടെയുള്ള ഞായറാഴ്ച ദിവസങ്ങളിൽ സർക്കാർ ഔദ്യോഗിക പരിപാടികൾ ക്രമീകരിക്കുന്നത് പ്രതിഷേധാർഹമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പുനസംഘടിപ്പിക്കപ്പെട്ട കത്തോലിക്കാ കോൺഗ്രസ്‌ പാലാരൂപതാ സമിതിയുടെ, പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ ചേർന്ന ആദ്യ യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
യോഗത്തിൽ പങ്കെടുത്തവർ മത സംരക്ഷണ സൗഹാർദ്ധ പ്രതിജ്ഞ എടുത്തു.

രൂപതാ പ്രസിഡന്റ്‌ ഇമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ച യോഗത്തിൽ, എസ് എം വൈ എം രൂപത ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ, രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകളം, രൂപത വൈസ് പ്രസിഡന്റ്‌ ജോയ് കെ മാത്യു കണിപറമ്പിൽ, സി എം ജോർജ്, രൂപത സെക്രട്ടറി മാരായ ജോൺസൻ ചെറുവള്ളി, ഫ്രാൻസിസ് കരിമ്പാനി, പയസ് കവളമ്മാക്കൽ, ബേബി ആലുങ്കൽ, എഡ്വിൻ പാമ്പാറ, സെബാസ്റ്റ്യൻ കുന്നപ്പള്ളി, ജോബിൻ പുതിടത്തുചാലിൽ,ബിനു വള്ളോംപുരയിടം, ജോസഫ് ചീനോതുപറമ്പിൽ, ജിസ്‌മോൻ, ജോർജ് തൊടുവനാൽ തുടങ്ങിയവർ സംസാരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top