Kerala

കിഴതടിയൂര്‍ സഹകരണ ബാങ്കിനെ സംരക്ഷിക്കാന്‍ നടപടി വേണം;വന്‍ തിരിച്ചടവുതുകകള്‍ കമ്മീഷന്‍ പറ്റി നിക്ഷേപകര്‍ക്കു  നല്‍കുന്നുണ്ടെന്ന് നിക്ഷേപകരുടെ പരാതി

 

പാലാ: കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ സംരക്ഷിക്കാന്‍ നടപടിവേണമെന്ന് നിക്ഷേപകസംരക്ഷണസമിതിയോഗം. ഇന്നലെ പാലാ മുണ്ടുപാലം അഞ്ചേരില്‍ പവലിയനില്‍ ചേര്‍ന്ന യോഗത്തിലാണ് ബാങ്ക് ഭരണസമിതിയോട് യോഗത്തിന്റെ ആവശ്യം. മുന്‍ ഭരണസമിതിയുടെ കാലത്ത് നാലഞ്ചുപേര്‍ ചേര്‍ന്നു നടത്തിയ ഇടപെടലുകള്‍ ബാങ്കിനെ നശിപ്പിച്ചതിനു സമാനമായ അവസ്ഥയാണ് ബാങ്കിലിപ്പോള്‍ തിരിച്ചടവു തുകയുടെ കാര്യത്തില്‍ നടക്കുന്നതെന്നു യോഗം വിലയിരുത്തി. തകര്‍ച്ചയിലായ ബാങ്കിനു തിരിച്ചുവരുവാനുള്ള ആസ്തിയും സാഹചര്യങ്ങളുമുണ്ടെങ്കിലും വന്‍ തിരിച്ചടവുതുകകള്‍ കമ്മീഷന്‍ പറ്റി നിക്ഷേപകര്‍ക്കു  നല്‍കുന്നുണ്ടെന്നും അത് അവസാനിപ്പിക്കണമെന്നും യോഗം ബാങ്കിനോട് ആവശ്യപ്പെട്ടു.

നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ നടപടികളെടുക്കുകയോ അടച്ചുപൂട്ടി നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതില്‍ ബാങ്ക് സുതാര്യത പുലര്‍ത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മതിയായ ഈടില്ലാതെ വന്‍തുകകള്‍ വായ്പയെടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ കര്‍ക്കശമാക്കണമെന്നും വായ്പാതുകകള്‍ തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു. നിലവില്‍ നിക്ഷേപകര്‍ക്ക് മാസം കൊടുക്കുന്ന തുക അയ്യായിരത്തില്‍ നിന്ന് പതിനായിരമായെങ്കിലും ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

നിക്ഷേപകര്‍ക്കു പണം നല്‍കുന്നതിനുള്ള ക്രിയാത്മകനടപടികളുണ്ടായില്ലെങ്കില്‍ പ്രത്യക്ഷസമരപരിപാടികളിലേക്കു കടക്കുന്നതടക്കമുള്ള തീരുമാനങ്ങള്‍ക്കായി പതിനഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു.രണ്ടായിരത്തിലധികംനിക്ഷേപകർ ഉള്ള കിഴ തടിയൂർ സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ തുക തിരികെ ലഭ്യമാക്കാൻ ആവശ്യമായിട്ടുള്ള നടപടിയെടുക്കുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും പരാജയപ്പെട്ടതായി എന്ന് യോഗം വിലയിരുത്തി ആയതിനാൽ തിരഞ്ഞെടുപ്പിൽ നിക്ഷേപകരും അവരുടെ കുടുംബങ്ങളും ലോകസഭ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതായ നടപടിയിലേക്ക് കടക്കേണ്ടതായിവരുമെന്ന് യോഗംഅഭിപ്രായപ്പെട്ടു.

കിഴതടിയൂര്‍ സഹകരണ ബാങ്കിനെ സംരക്ഷിക്കാന്‍ നടപടി വേണം;വന്‍ തിരിച്ചടവുതുകകള്‍ കമ്മീഷന്‍ പറ്റി നിക്ഷേപകര്‍ക്കു  നല്‍കുന്നുണ്ടെന്ന് നിക്ഷേപകരുടെ പരാതി;വേണ്ടി വന്നാൽ തെരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top